Connect with us

National

ജമ്മു കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പശുവിനെ കൊന്നൂവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന ബന്ദിനിടെ കാശ്മീരില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. ഹുറിയത് കോണ്‍ഫറന്‍സും, വിവിധ സംഘടനകളുമാണ് ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. കനത്ത സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാസിന്‍ മാലിക്, സയ്യിദ് അലി ഗിലാനി ഷബീര്‍ ഷാ എന്നീ വിഘടനവാദി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഷാഹിദ് അഹമ്മദിന്റെ ഖബറടക്കത്തിനിടെയും സംഘര്‍ഷം ഉണ്ടായി.

മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്‍പതിനായിരുന്നു ഷാഹിദിനും കൂട്ടുകാര്‍ക്കും നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ഇന്നലെയായിരുന്നു ഇയാള്‍ മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ ബന്ദിനാണ് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Latest