Connect with us

Palakkad

എരുത്തേമ്പതി കൃഷിഫാമില്‍ പുതിയ പദ്ധതി

Published

|

Last Updated

ചിറ്റൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ എരുത്തേമ്പതി കൃഷിഫാമില്‍ പുതിയപദ്ധതി തുടങ്ങി. എരുത്തേമ്പതി പഞ്ചായത്ത്, കൃഷിഫാം എന്നിവചേര്‍ന്ന് 150 തൊഴിലാളികള്‍ക്ക് ഒരുലക്ഷം ദിവസം തൊഴില്‍നല്‍കുന്ന പദ്ധതിയാണ്.ഒന്നാംഘട്ടത്തില്‍ ആയിരം ദിവസം മുടങ്ങാതെ പണി ലഭിക്കും. നൂറ്റമ്പതോളം ഏക്കറുള്ള ഫാമില്‍ വെള്ളമെത്തിക്കാന്‍ ചാലുകള്‍ നിര്‍മിക്കല്‍, ഉപയോഗശൂന്യമായ ചാലുകള്‍ വൃത്തിയാക്കല്‍, തെങ്ങിന് തടമെടുക്കല്‍, പുതയിടല്‍, വില്‍പ്പനയ്‌ക്കൊരുക്കുന്ന സങ്കരവര്‍ഗ മാവ്, തെങ്ങ്, സപ്പോട്ട, ജാതി, നെല്ലി, പറങ്കിമാവ്, പേര, പപ്പായ, പ്ലാവ്, വാഴ എന്നിവ നടുന്നതിന് കുഴിയെടുക്കല്‍, നെല്ല്, നിലക്കടല, ഉഴുന്ന്, ചാമ, മുതിര, പച്ചക്കറി, ഇഞ്ചി എന്നീ കൃഷികള്‍ക്ക് നിലമൊരുക്കല്‍, ഫാമിലെ ഔഷധച്ചെടികളുടെ പരിപാലനം, ഔഷധച്ചെടി വിപുലീകരിക്കാനുള്ള പ്രവൃത്തി എന്നിവയാണ്. ഇതുവഴി ഫാമിന്റെ മുഖച്ഛായ മാറ്റുമെന്നും സ്ഥിരം തൊഴിലാളികളുടെ സമ്മതത്തോടെയാണ് ഇവ നടപ്പാക്കുന്നതെന്നും സൂപ്രണ്ട് സുജാത പറഞ്ഞു. പണികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാം കൃഷി ഓഫീസര്‍ ടി.ടി. അരുണ്‍, കൃഷി അസിസ്റ്റന്റുമാരായ മുരുകന്‍, സജീവ് എന്നിവരാണ്.

Latest