Connect with us

Kasargod

ന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള അടിച്ചമര്‍ത്തലുകള്‍ സ്വാതന്ത്ര്യത്തെപ്പോലും സംശയിക്കപ്പെടുന്നു -എസ് എസ് എഫ്

Published

|

Last Updated

നീലേശ്വരം: ആദിവാസിവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ചുകൊടുക്കുന്ന ഭൂമി നിസാര വിലക്ക് ത ട്ടിയെടുക്കുന്ന ഗൂഡസംഘം ജില്ലയില്‍ പിടിമുറുക്കി. ചിലര്‍ക്ക് നല്‍കുന്ന ഭൂമി മൂന്നുകൊല്ലം കഴിഞ്ഞാല്‍ വില്‍പ്പന നടത്താം. മറ്റ് ചിലര്‍ക്ക് ആറുകൊല്ലം കഴിഞ്ഞും 12 കൊല്ലത്തിനുശേഷവും വില്‍പ്പന നടത്താം. ഭൂമി പതിച്ചുകൊടുക്കുന്ന സമയത്ത് റവന്യൂ അധികാരികളാണ് ഇത് സംബന്ധിച്ച് കാലാവധി നിശ്ചയിക്കുന്നത്.
ആദിവാസികളുടെ ഭൂമി തട്ടുന്ന സംഘത്തില്‍ ആധാരം എഴുത്തുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഭൂമി ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സ്ഥലം കാണിക്കുന്നതും വില പറയുന്നതും ആധാരം എഴുത്തുകാരാണ്. സാങ്കേതിക പ്രശ്‌നങ്ങളും ഇവര്‍ പരിഹരിച്ചുകൊടുക്കുന്നു. ഇതിന് ഭീമമായ കമ്മീഷന്‍ ഭൂമി വാങ്ങുന്നവരോടും ന്യായമായ കമ്മീഷന്‍ ഭൂമി വില്‍ക്കുന്നവരോടും വാങ്ങും. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ചികിത്സ, വിവാഹം, കടബാധ്യത തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം ആവശ്യമാണെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ കലക്ടറുടെ അനുമതിയോടെയും ഭൂമി വില്‍ക്കാന്‍ നിയമമുണ്ട്. സെന്റിന് അരലക്ഷം രൂപ വരെ വിലയുള്ള സ്ഥലം പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമാണ് ഭൂമാഫി യ വാങ്ങുന്നത്. ബ്രോക്കര്‍ പണിയെടുക്കു ന്ന ആധാരം എഴുത്തുകാര്‍ക്കെതിരെയും ഭൂമി വാങ്ങിക്കൂട്ടുന്ന ഭൂമാഫിയക്കെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Latest