Connect with us

International

അസാഞ്ചെ ഇക്വഡോര്‍ എംബസിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം

Published

|

Last Updated

ലണ്ടന്‍ : വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം. 43 കാരനായ അസാഞ്ചെ 2012 ജൂണ്‍ മുതലാണ് എംബസിയില്‍ അഭയാര്‍ഥിയായി കഴിയുന്നത്. തന്നെ സ്വീഡന് കൈമാറാതിരിക്കാനാണിത്. സ്വീഡനില്‍ അസാഞ്ചെക്കെതിരെ രണ്ട് ലൈംഗിക പീഡന കേസുകള്‍ നിലവിലുള്ളതിനാലാണിത്. തന്നെ സ്വീഡന് കൈമാറിയാല്‍ അവര്‍ തന്നെ അമേരിക്കക്ക് കൈമാറുമെന്നും അവിടെ അമേരിക്കന്‍ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും വിക്കിലീക്‌സിലൂടെ പരസ്യപ്പെടുത്തിയതിന് തന്നെ വിചാരണ ചെയ്യുമെന്നും കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ വിദഗ്ധനായ അസാഞ്ചെ ഭയക്കുന്നു. അതേ സമയം ലൈംഗിക പീഡന കേസില്‍ ചോദ്യം ചെയ്യാനായി അസാഞ്ചെയെ സ്വീഡനിലെത്തിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കിലും മാര്‍ച്ചില്‍ ഇവര്‍ നിലപാട് മാറ്റുകയും ലണ്ടനിലെത്തി ചോദ്യംചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ഇതില്‍നിന്നും പിന്‍മാറി. തനിക്ക് ഔദ്യോഗിക അനുമതി ലഭിക്കാത്തതിനാലാണ് ലണ്ടനിലേക്ക് ചോദ്യം ചെയ്യാന്‍ പോകാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു.

Latest