Connect with us

International

ഇറാഖില്‍ ജയില്‍ തകര്‍ത്തു; 40 മരണം; 200ഓളം തടവുകാര്‍ രക്ഷപ്പെട്ടു

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ജയിലിന് നേരെ ഐ എസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ പത്ത് സുരക്ഷാ ജീവനക്കാരും 30 തടവുകാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ജയില്‍ തകര്‍ന്നതോടെ ഭീകരവാദ കേസുകളില്‍ അടക്കം പ്രതികളായ 200ഓളം പേര്‍ രക്ഷപ്പെടുകയും ചെയ്തു. വടക്കുകിഴക്കന്‍ ബഗ്ദാദിലെ ഖാലിസിലെ ജയിലിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഭീകരരര്‍ ഏറ്റെടുത്തിട്ടുണ്ട്.

ജയിലിലെ തടവുകാര്‍ തമ്മിലുള്ള കലഹമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇത് പരിശോധിക്കാന്‍ ചെന്ന സുരക്ഷാ ഗാര്‍ഡുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചുവാങ്ങിയ തടവുകാര്‍ പിന്നീട് ജയില്‍ തകര്‍ക്കുകയായിരുന്നു. തടവുകാരെ മോചിപ്പിക്കാന്‍ ഇത്തരത്തല്‍ ജയില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ മുമ്പും ഇറാഖില്‍ ഉണ്ടായിട്ടുണ്ട്.