Kerala
നിയമസഭയിലെ സംഭവങ്ങള്‍; പോലീസിനെ സമീപിക്കുമെന്ന് കെകെ ലതിക
കോഴിക്കോട്: നിയമസഭയിലെ സംഭവങ്ങളെ കുറിച്ച് പോലീസിനെ സമീപിക്കുമെന്ന് കെകെ ലതിക എംഎല്‍എ. സ്പീക്കറില്‍ നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പോലീസിനെ സമീപിക്കുന്നത്. പുതിയ നിയമപ്രകാരമായിരിക്കും കേസ് കൊടുക്കുകയെന്നും ലതിക പറഞ്ഞു.പരാതി നല്കല് ഒറ്റക്ക വേണോ കൂട്ടമായിട്ട് വേണോ എന്നെല്ലാം പിന്നീട് തീരുമാനിക്കുമെന്നും ലതിക എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
---- facebook comment plugin here -----