Connect with us

Kerala

സമ്മേളനം റിപോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമ നിരയും

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: സമ്മളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമ പ്രവര്‍ത്തകരുടെ നിര. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി 11 എഡിഷനുള്ള സഹാറ ദിനപത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ നിഅ്മത്തുല്ലാ ഹമീദിയുടെ നേതൃത്വത്തില്‍ ഒരു സംഘവും ഇങ്കിലാബ് ്ആവാസ് ഹിന്ദി-ഉറുദു ദിനപത്രം പ്രതിനിധികളും ഇങ്കിലാബ് ദിനപത്രം പ്രതിനിധികളും ബൊഗളൂര്‍ ആസ്ഥാനമായി പുറത്തിറങ്ങുന്ന സാലാര്‍ ദിനപത്രം പ്രതിനിധികളുമാണ് സമ്മേളനം മുഴുസമയം റിപ്പോര്‍ട്ട ചെയ്യാന്‍ എത്തിയത്. സഹാറ ദിനപത്രം റിപ്പോര്‍ട്ടര്‍ അബ്ദുല്‍ കരീം അംജദി, ഇങ്കിലാബ് റിപ്പോര്‍ട്ടര്‍ ഇര്‍ഷാദ് അംജദി, ഫസലു റഹ്മാന്‍ തുടങ്ങിയവര്‍ സമ്മേളന ചലനങ്ങള്‍ യഥാസമയം ഒപ്പിയെടുക്കുന്നുണ്ട്.ഇന്ത്യന്‍ മുസലിംകള്‍ക്ക് ദിശാബോധം നല്‍കുന്ന സംഘടന എന്ന നിലക്കാണ് എസ് വൈ എസ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ എത്തിയിട്ടുള്ളതെന്ന് ഇവര്‍ സിറാജിനോട് പറഞ്ഞു. മലയാള പത്രങ്ങള്‍ക്ക് പുറമെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളെല്ലാം സമ്മേളനം ആഘോഷിക്കുകയാണ്.

Latest