Connect with us

Malappuram

അഴുക്കുചാല്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

കാളികാവ്: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ ചോക്കാട് അങ്ങാടിയില്‍ നിര്‍മിക്കുന്ന അഴുക്ക്ചാല്‍ റോഡിന്റെ വീതി കുറക്കുന്നുയെന്ന് ആരോപണം. റോഡ് കയ്യേറിയ കെട്ടിട ഉടമകളെ സഹായിക്കുന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ അഴുക്ക്ചാല്‍ നിര്‍മാണത്തിന് വേണ്ടി ചേര്‍ക്കുന്നതോടെ സംസ്ഥാന പാതയുടെ വീതി കുറയുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ചോക്കാട്ട് അങ്ങായില്‍ അഴുക്ക്ചാല്‍ നിര്‍മാണം തടസപ്പെടുന്നത്. മഴക്കാലത്ത് ജുമാമസ്ജിദിന് മുന്നില്‍ റോഡ് തകര്‍ന്ന് വെള്ളം തളം കെട്ടി നിന്നിരുന്നു. നടുറോഡില്‍ നാട്ടുകാര്‍ വാഴ നട്ടും കൃഷിയിറക്കിയും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പാണ് അഴുക്ക്ചാല്‍ നിര്‍മാണം നടത്തുന്നത്. അങ്ങാടിയുടെ താഴെഭാഗത്തെ വളവില്‍ കൂടുതല്‍ റോഡിലേക്ക് തള്ളിയാണ് അഴുക്ക്ചാല്‍ നിര്‍മിക്കുന്നത്. ഒരാഴ്ചയായി നടന്ന് വരുന്ന അഴുക്ക്ചാല്‍ നിര്‍മാണം തടസപ്പെടുന്നത് കാരണം കച്ചവടക്കാര്‍ ദുരിതത്തിലായി. അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളായ വി അശ്‌റഫലി, കെ ഉമ്മര്‍, കെ ചേക്കുണ്ണി, കെ ടി കുഞ്ഞാന്‍ ആവശ്യപ്പെട്ടു.