Connect with us

Malappuram

എസ് വൈ എസ് 60-ാം വാര്‍ഷിക ഉപഹാരം: മൂന്ന് കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി കാളാട് ഇസ്മത്തില്‍ എസ് വൈ എസ് ഭവന സമര്‍പ്പണം

Published

|

Last Updated

തിരൂര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന ഉപഹാരമായി നിറമരുതൂര്‍ കാളാട് ഇസ്മത്തുദ്ദീന്‍ മുസ്‌ലിം ജമാഅത്തിന്റെയും എസ് വൈ എസ് യൂനിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന സമര്‍പ്പണം നടത്തുന്നു. പ്രദേശത്തെ നിരാലംബരായ മൂന്ന് അനാഥ കുടുംബങ്ങള്‍ക്കാണ് സാന്ത്വന പദ്ധതി കൈതാങ്ങാകുന്നത്.
മൂന്നര മാസം മുമ്പായിരുന്നു പ്രദേശത്തെ കണ്ണീരിലാഴ്ത്തി മൂന്ന് കുടുംബങ്ങളിലെയും കുടുംബനാഥന്‍മാര്‍ തൊട്ടടുത്ത ദിവസങ്ങളിലായി മരണപ്പെട്ടത്. കുടുംബത്തെ വഴിയാധാരമാക്കി മരണത്തിന് കീഴടങ്ങിയ മൂന്ന് യുവാക്കളുടെയും കുടുംബത്തിന് കാളാട് യൂനിറ്റ് എസ്‌വൈ എസ് പ്രവര്‍ത്തകര്‍ കൈത്താങ്ങായി എത്തുകയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്ക് വീടും ഒരു കുടുംബത്തിന് നാലര സെന്റ് ഭൂമിയും നല്‍കുന്ന ഒരു കൈതാങ്ങ് പദ്ധതിക്ക് പ്രദേശത്തെ സുന്നി പ്രവര്‍ത്തകര്‍ തുടക്കമിട്ടു. കാളാട് നിവാസികളായ യുവാക്കളുടെയും സുമനസുകളുടെയും പിന്തുണയായിരുന്നു മൂന്ന് മാസത്തിനിടെ പദ്ധതി പൂര്‍ത്തീകരിച്ചത്. എസ് വൈ എസ് സമ്മേളന ഉപഹാരമായി നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്ക് ദാറുല്‍ ഖൈര്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഓട്ടോ തൊഴളിലാളിയായിരിക്കെ മരണപ്പെട്ട കാളാട് സ്വദേശി പാലേരി വീട്ടില്‍ ഹമീദ്, റെയില്‍വെ കാന്റീന്‍ ജീവനക്കാരനായിരുന്ന മരണപ്പെട്ട തത്തനാത്ത് ഉമറിന്റെ കുടുംബത്തിനുമാണ് സാന്ത്വന ഭവനം സമര്‍പ്പിക്കുക. ജോലിക്കിടെ വൈദ്യുതിയേറ്റ് മരിച്ച കിഴക്കുമ്പാട്ട് ശിഹാബിന്റെ കുടുംബത്തിന് നാലര സെന്റെ ഭൂമിയുടെ രേഖയും കൈമാറും. 20 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.
കുടുംബങ്ങള്‍ക്കുള്ള ഭവന സമര്‍പ്പണവും വസ്തു രേഖാ കൈമാറ്റവും നാളെ വൈകിട്ട് കാളാട് ഇസ്മത്ത് ക്യാമ്പസില്‍ നടക്കുന്ന സുന്നി സമ്മേളനത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി നിര്‍വഹിക്കും.

Latest