Malappuram
എസ് വൈ എസ് അറുപതാം വാര്‍ഷികം: സംഘ കൃഷി വിളവെടുപ്പ് നടത്തി
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘ കൃഷിയുടെ വിളവെടുപ്പ് സ്വലാത്ത് നഗറില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
നാഷനല്‍ ഹൈവേ പരിസരത്ത് നിര്‍മിച്ച കൃഷിത്തോട്ടത്തില്‍ വെണ്ട, ചീര, പയര്‍, ചിരങ്ങ, പടവലം, മുളക്, ബീംസ് തുടങ്ങിയ ഇനങ്ങളുടെ വിളവെടുപ്പാണ് നടത്തിയത്. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിലുടനീളം വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാത്ത ജൈവ കൃഷിയാണ് എസ് വൈ എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
സ്വലാത്ത് നഗറില്‍ നടന്ന ചടങ്ങിന് ശേഷം നൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട് പ്രാര്‍ഥന നിര്‍വഹിച്ചു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി, ഇബ്റാഹീം ബാഖവി, സര്‍ക്കിള്‍ ഇ സി കണ്‍വീനര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, കോ- ഓര്‍ഡിനേറ്റര്‍ അബ്ദുല്ല മേല്‍മുറി, ഹൈദരലി സഖാഫി, അബ്ദുല്‍ ജലീല്‍ അസ്ഹരി, ഹനീഫ സഖാഫി മേല്‍മുറി, ഖാലിദ് കോണോംപാറ, കെ ടി ഇബ്റാഹീം, സി കെ മുഹമ്മദലി സംബന്ധിച്ചു.