Connect with us

Palakkad

കല്ലാംകുഴി സംഭവം: പ്രതികളെല്ലാം അറസ്റ്റിലായി

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴി രണ്ട് സുന്നിപ്രവര്‍ത്തകരുടെ കൊലപാതകകേസിലെ വിദേശത്തേക്ക് മുങ്ങിയ പ്രതികളെയും സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാതിരുന്ന ബാലനടക്കം രണ്ടുപേരെയും ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 15 മാസമായി ജില്ലയിലെ സുന്നിസംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണ് മുഴുവന്‍പ്രതികളെയും അറസ്റ്റിലേക്ക് നയിച്ചത്. 2013നവംബര്‍ 20ന് രാത്രിയുടെ മറവില്‍ അക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ 27 പ്രതികളില്‍ നാല് പേരൊഴികെ 23 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ, എസ് വൈ എസ് യൂനിറ്റ് സെക്രട്ടറിയും കുഞ്ഞുഹംസയുടെസഹോദരനുമായ നുറുദ്ദീന്‍ എന്നിവരെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്.
അക്രമണത്തില്‍ ഇവരുടെ ജേഷ്ഠ സഹോദരന്‍ കുഞ്ഞാന്‍ എന്ന കുഞ്ഞി മുഹമ്മദ് മൃഗീയമായി അക്രമിക്കപ്പെട്ടുവെങ്കിലും ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ രക്ഷപ്പെടുകയായിരുന്നു. മുസ് ലീംലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സിദ്ദീഖാണ് കേസിലെ ഒന്നാംപ്രതി, രാഷ്ടീയസമ്മര്‍ദ്ദം മൂലം അറസ്റ്റ് ചെയ്യാതിരുന്ന സിദ്ദീഖിനെ പഞ്ചായത്ത് മെമ്പര്‍സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള ഒത്താശയും പോലീസ് ചെയ്ത് കൊടുത്തിരുന്നുവെന്ന്—മാത്രമല്ല ഇര”കൊലപാതക കേസിലെ ഒന്നാം പ്രതിക്ക് പോലീസ് സ്‌റ്റേഷനില്‍ വി ഐ പി പരിഗണനയാണ് ലഭിച്ചത്.
കൊലപാതകത്തെ തുടര്‍ന്ന് സുന്നിസംഘടനകളുടെ ആഭിമുഖ്യത്തില്‍ എസ് പി ഓഫീസ് മാര്‍ച്ചടക്കം പ്രക്ഷോഭങ്ങള്‍ നടത്തിയത് മൂലമാണ് വൈകിയാണെങ്കിലും പ്രതികളെ പിടികൂടുന്നതിന് അധികാരികള്‍ മുന്നോട്ട് വന്നത്. കൊലപാതകം നടന്ന ഉടനെ വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായില്ല.
ഈ വിവരം വാര്‍ത്തയായതോടെ പോലീസിന് ഒടുവില്‍ അറസ്റ്റ് ചെയ്യേണ്ടിവന്നു. കല്ലാകുഴി ജുമാമസ്ജിദില്‍ ചേളാരി വിഭാഗത്തിന്റെ തെറ്റായനയങ്ങള്‍ക്കെതിരെ രംഗത്ത് വന്നതാണ് രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായത്.
ഇത് മൂലം രണ്ട് കുടുംബങ്ങള്‍ അനാഥമായതോടൊപ്പം സുന്നിപ്രസ്ഥാനത്തിനും നാട്ടുകാര്‍ക്കും വലിയൊരു നഷ്ടവും സംഭവിച്ചു. നീണ്ട 15മാസത്തെ കാത്തിരിപ്പിനൊടുവില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനായതില്‍ ചെറിയൊരു ആശ്വാസമാണ് നാട്ടുകാര്‍ക്കുള്ളത്. ഇന്നലെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്ത തെക്കുംപുറം പുറവന്‍ ഹംസയുടെ മകന്‍ അംജത്ത്(29), കിലിതൊടി മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ബശീര്‍(24), മലപ്പുറം മേല്‍മുറി സ്വദേശി പരിയാരത്ത് അബ്ദുറഹ് മാന്റെ മകന്‍ മുഹമ്മദ് മുഹ്‌സിിന്‍, സംഭവം നടക്കുമ്പോള്‍ പ്രായംപൂര്‍ത്തിയാകാത്ത 17 കാരന്‍ ജൂനൈല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് സി ഐ ബി അനില്‍കുമാര്‍, മണ്ണാര്‍ക്കാട് എസ് ഐ ബശീര്‍ എിവരടങ്ങു പോലീസ് സംഘം അറസ്റ്റ് ചെയതത്‌