Connect with us

Wayanad

കാത്തിരിപ്പിനൊടുവില്‍ എം ആര്‍ എസിന് പുതിയ ഹോസ്റ്റല്‍ കെട്ടിടം

Published

|

Last Updated

വൈത്തിരി: കുടുസ്സുമുറിയിലെ താമസത്തില്‍ നിന്നും പൂക്കോട് എം.ആര്‍.എസിലെ ആണ്‍കുട്ടികള്‍ക്ക് മോചനമായി. ആധുനിക സൗകര്യങ്ങളോടെ എം.ആര്‍.എസിലെ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം മുഖ്യമന്ത്രി നാളെ വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും.
10000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തി ഡോര്‍മിറ്ററികള്‍, ഗസ്റ്റ് റൂം, വാര്‍ഡന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റഡി റൂം, 27 ടോയ്‌ലറ്റുകള്‍, വാഷിംഗ് ഏരിയ തുടങ്ങിയവയാണ് സജ്ജമാക്കിയിട്ടുള്ളത്. അറുപതോളം പേര്‍ക്ക് താമസിക്കാവുന്ന സ്ഥലത്താണ് എം.ആര്‍.എസിലെ 150 ആണ്‍കുട്ടികള്‍ ഇതുവരെ തിങ്ങി ഞെരുങ്ങി കഴിഞ്ഞിരുന്നത്.1. 85 കോടി രൂപ വിനിയോഗിച്ച് ഒരു വര്‍ഷം കൊണ്ട് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ഹോസ്റ്റലിന്റെ പണി പൂര്‍ത്തിയാക്കിയത്.

Latest