Connect with us

Wayanad

കുടുംബശ്രീ ഇ- ട്രാന്‍സ്ഫറിംഗ് സംവിധാനത്തിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: ഇ- ട്രാന്‍സ്ഫറിംഗ് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. പദ്ധതി പ്രകാരം കുടുംബശ്രീ ജില്ലാ മിഷനി നിന്നും നല്‍കുന്ന പണമിടപാടുകള്‍ ഇ – സംവിധാത്തിലൂടെയാണ് ഇനിമുതല്‍ നല്‍കുക.
സി.ഡി.എസ് – എ.ഡി.എസ് – അയല്‍ക്കൂട്ടങ്ങളിലേക്കും, സംരംഭങ്ങള്‍ക്കുള്ള സബ്‌സിഡികളും, മറ്റിതര ആനുകൂല്യങ്ങളും ജില്ലാ മിഷനില്‍ നിന്നും നേരത്തെ ചെക്ക് മുഖേനയാണ് നല്‍കിയിരുന്നത്. ഇതത്രയും ഇനിമുതല്‍ ചെക്കില്ലാതെ ജില്ലാ മിഷന്‍ സി.ഡി.എസ് അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറും. ചെക്ക് മാറ്റിയെടുക്കാനുള്ള കാലതാമസം ഇല്ലാതാകുന്നതോടൊപ്പം സമയം, സാമ്പത്തിക ലാഭം ഇതിലൂടെ ഉറപ്പാക്കാനാവും.
അയല്‍ക്കൂട്ട മാച്ചിംഗ് ഗ്രാന്റ്, സംഘക്കൃഷിബോണസുകള്‍, ഭരണ നിര്‍വ്വഹണ ഗ്രാന്റ്, സംരംഭങ്ങള്‍ക്കുള്ള സബ്‌സിഡി, ഇന്‍ഷൂറന്‍സ് തുക, കുടുംബശ്രീ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, പരിപാടികള്‍ എന്നിവക്കായി അനുവദിക്കുന്ന തുക എന്നി മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഇ-ട്രാന്‍സ്ഫറിംഗ് സംവിധാനത്തിലൂടെയാണ് സി.ഡി.എസ് അക്കൗണ്ടിലേക്ക് കൈമാറുക.
നിലവില്‍ ജില്ലാ മിഷന്‍ ജീവനക്കാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, അക്കൗണ്ടന്റ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, എം.എ .പി – എസ്.ടി ആനിമേറ്റര്‍മാര്‍ എന്നിവരുടെ ശമ്പളം/ ഹോണറേറിയം ഇ – ട്രാന്‍സ്ഫറിംഗ് സംവിധാനത്തിലൂടെ നല്‍കിയ ആദ്യ ജില്ലയും വയനാടായിരുന്നു.
ഇ – ട്രാന്‍സ്ഫറിംഗ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഡയറക്ടര്‍ പി.ആര്‍. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.പി കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഇ.കെ സുധാകരന്‍, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജര്‍ എന്‍.വി രവീന്ദ്രന്‍, നബാര്‍ഡ് ഡി.ഡി.എം സജികുമാര്‍ പ്രസംഗിച്ചു.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.

Latest