Malappuram
കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി : കരിപ്പൂരില്‍ അനധികൃതമായി കടത്തിയ ഒരു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. കോഴിക്കോട് മുക്കം മലയമ്മ അരീക്കര എടന്നേടത്ത് വീട്ടില്‍ അബ്ദുര്റഹീമാ(31)ണ് സ്വര്‍ണം കടത്തിയത് .28 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണം.
എയര്‍ ഇന്ത്യ വിമാനത്തില്‍ കുവൈത്തില്‍ നിന്നെത്തിയ അബ്ദുര്‍റഹീം ബാഗ്ഗേജില്‍ കൊണ്ടു വന്ന എമര്‍ജന്‍സി ലൈറ്റിനുള്ളിലെ ബാറ്ററി അടര്‍ത്തി അതിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത് .500 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ കട്ടികളാണ് ഇയാള്‍ കടത്തിയത് . അസിസ്റ്റന്റ് കമ്മീഷണര്‍ സി പി എം അബ്ദുല്‍ റശീദ് , സൂപ്രണ്ട് വി പി ദേവസ്സ്യ, ഇന്റലിജന്റ്സ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, ആലോക് സോണി, ആലോക് കുമാര്‍, സാകേത് സിംഗ് ധില്ലന്, ഹവില്ദാര്മാരായക് മുഹമ്മദ് ബശീര്‍, ഫ്രാന്‍സിസ് , രാജീവന് എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്