Connect with us

National

സിസോദിയയുടെതടക്കം 750 എന്‍ ജി ഒകള്‍ക്ക് നോട്ടീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 750 സര്‍ക്കാറേതര സന്നദ്ധ സംഘടനകള്‍ (എന്‍ ജി ഒ)ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കി. എ എ പി നേതാവ് മനീഷ് സിസോദിയയുടെ എന്‍ ജെ ഒ കബീറിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നാല് അമേരിക്കന്‍ എന്‍ ജി ഒകള്‍ക്കുള്ള ഫണ്ടിംഗിന് റിസര്‍വ് ബേങ്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. യു എസ് ആസ്ഥാനമായുള്ള ആവാസ്, ബേങ്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സീറ ക്ലബ്, 350 ഓര്‍ഗ എന്നീ സംഘടനകളെയും അവയുടെ പ്രതിനിധികളെയും വിദശേത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നത് തടഞ്ഞിരിക്കുകയാണ്. സംഘടനകളുടെ പേരിലുള്ള ബേങ്ക് അക്കൗണ്ടുകള്‍ക്ക് പകരം, വ്യക്തികളുടെ അക്കൗണ്ടുകളിലേക്കാണ് വിദേശത്ത് നിന്ന് സംഭാവന ഇടുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന് എതിരാണ്. ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
ഈ നാല് എന്‍ ജി ഒകള്‍ക്ക് വിദേസ സംഭാവന സ്വീകരിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് തങ്ങളുടെ വിദേശ വിഭാഗത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം, റിസര്‍വ് ബേങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ സംഭാവന നിയമം ലംഘിച്ച നാല് എന്‍ ജി ഒകളുടെ പ്രവര്‍ത്തനം കാലങ്ങളായി മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. ആറ് മാസം മുമ്പ്, അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ്, ക്ലൈമറ്റ് വര്‍ക്‌സ് ഫൗണ്ടേഷന്‍ എന്നിവക്ക് ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ വിവിധ വികസന പദ്ധതികളെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം. എന്‍ ജി ഒകള്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Latest