Connect with us

First Gear

പരിഷ്‌കരിച്ച സുസുക്കി സ്വിഷ് വിപണിയില്‍

Published

|

Last Updated

സുസൂക്കിയുടെ 125 സി സി ഗിയര്‍ലെസ് സ്‌കൂട്ടറായ സ്വിഷിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തി. സര്‍വീസ് റിമൈന്‍ഡര്‍, ഇരട്ട ട്രിപ് മീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക് എന്നിവയുള്ള പുത്തന്‍ ഡിജിറ്റല്‍ മീറ്ററാണു പുതിയ സ്വിഷിന്റെ പ്രധാന സവിശേഷത. സീറ്റിനടിയില്‍ 20 ലീറ്റര്‍ സംഭരണശേഷിയും ആറ് ലീറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കുമാണ് സ്‌കൂട്ടറിന്. മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവയും പ്രത്യേകതകള്‍ . ആകര്‍ഷകമായ പുതിയ ഗ്രാഫിക്‌സും സ്വിഷിനുണ്ട്.

മെറ്റാലിക് സോണിക് സില്‍വര്‍/ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, കാന്‍ഡി ഡാര്‍ക്ക് ചെറി റെഡ് / ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ സ്വിഷ് ലഭ്യമാണ്. 60,458 രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില

---- facebook comment plugin here -----

Latest