Connect with us

National

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ചു: യു എസ് കോണ്‍ഗ്രസ് അംഗം

Published

|

Last Updated

വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗം ജോ പിറ്റ്‌സ്. 2014ലെ അവസാന രണ്ട്മാസം ക്രിസ്തു മതവിശ്വാസികളെ മാത്രം ലക്ഷ്യം വെച്ചുള്ള 38 ആക്രമണങ്ങളാണ് രാജ്യത്ത് അരങ്ങേറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യയിലെ ബഹുസ്വരതയിലേക്കും മതസ്വാതതന്ത്ര്യത്തിലേക്കും നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ബഹുസ്വരത അസഹിഷ്ണുതക്കും വിഭാഗീയതക്കും ഭൂരിപക്ഷ മേധാവിത്വത്തിനും വഴിമാറിയിരുക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 100 ദിവസം പിന്നിട്ടപ്പോഴേക്കും ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷക്കാരായ മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗത്തിന് നേരെ നടത്തുന്ന കൈയേറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്- യു എസ് പ്രതിനിധിസഭയില്‍ പിറ്റ്‌സ് പറഞ്ഞു.
ചര്‍ച്ചുകള്‍ തീവെക്കല്‍, മൃഗീയമായ മര്‍ദനങ്ങള്‍, ഭീഷണി, സഭാനേതാക്കളുടെ അറസ്റ്റ് തുടങ്ങിയവ കാരണം രാജ്യത്ത് സംഘര്‍ഷഭരിതമായ സ്ഥിതിയാണ് ഉള്ളത്. നരേന്ദ്ര മോദി ഈ അക്രമങ്ങള്‍ക്കെതിരെ തുറന്ന് സംസാരിച്ച് നടപടി സ്വീകരിക്കണം. ഒബാമ ഭരണകൂടം അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാന ദിനം മതസ്വാതന്ത്ര്യത്തെ കുറിച്ച് ഒബാമ പരാമര്‍ശിച്ചിരുന്നു.

Latest