Connect with us

Gulf

ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബിയും

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ യു എ ഇ തലസ്ഥാനമായ അബുദാബിയും ഇടംനേടി. ദ ഇക്കണോമിസ്റ്റ് ഇന്റെലിജന്‍സ് യൂണിറ്റ്‌സ് സെയ്ഫ് സിറ്റീസ് ഇന്റക്‌സ് 2015ലാണ് അബുദാബി സുരക്ഷിത നഗരമായി ഇടംപിടിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ 25ാമതാണ് അബുദാബിയുടെ സ്ഥാനം. മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ നിന്നു പട്ടികയില്‍ ഇടംപിടിച്ച നഗരങ്ങളില്‍ ഒന്നാം സ്ഥാനമാണ് തലസ്ഥാനത്തിനുള്ളത്. ഖത്തര്‍ തലസ്ഥാനമായ ദോഹക്ക് 29ാം സ്ഥാനമാണുള്ളത്. കുവൈത്ത് സിറ്റി(36), റിയാദ്(46) എന്നിവയും പട്ടികയിലുണ്ട്. ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, പശ്ചാത്തല സൗകര്യങ്ങളുടെ സുരക്ഷ, വ്യക്തിപരമായ സുരക്ഷ എന്നിവയാണ് പട്ടികയില്‍ നഗരങ്ങളെ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളാക്കിയത്.
നഗരങ്ങളില്‍ നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളുടെ തോത്, പോലീസിന്റെ കാര്യക്ഷമത, താമസക്കാര്‍ക്ക് മോഷണത്തില്‍ നിന്നും അക്രമണങ്ങളില്‍ നിന്നും എത്രത്തോളം സുരക്ഷിതത്വം ലഭിക്കുന്നുവെന്നിവയും പരിഗണിച്ചിരുന്നു. മുന്‍ വര്‍ഷത്തെ റാങ്കിംഗില്‍ ദോഹക്ക് പിന്നിലായിരുന്നു അബുദാബിയുടെ സ്ഥാനം.

Latest