Kerala
വയനാട് തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
വയനാട്: വയനാട്ടിലെ തിരുനെല്ലിയില്‍ കെടിഡിസി ഹോട്ടലിന് നേരെ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിന് ശേഷം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ ചുമരില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രണം. ഹോട്ടലിലെ റിസപ്ഷനും റസ്റ്ററന്റും കമ്പ്യൂട്ടറുകളും ജനലും സംഘം അടിച്ചുതര്‍ത്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.







