Connect with us

Kasargod

വൃക്കരോഗ നിര്‍ണയ ക്യാമ്പ് നാളെ

Published

|

Last Updated

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സി എച്ച് സെന്ററില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തൃശൂരിന്റെ സഹകരണത്തോടെ 21,22 തിയ്യതികളില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. വിദഗ്ധ ഡോക്ടര്‍മാരും എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള മെഡിക്കല്‍ വാനും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായുള്ള പരിശോധന ക്യാമ്പിലെത്തും. നാളെ സി എച്ച് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ക്യാമ്പിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കും. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 200 പേര്‍ക്കാണ് ആദ്യദിവസം പരിശോധന. 22ന്് മറ്റിതര പഞ്ചായത്തുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പരിശോധന. 50 രൂപ ഫീസ് ഈടാക്കിയാണ് ക്യാമ്പില്‍ പരിശോധന നടത്തുന്നതെന്ന് സി എച്ച് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest