International
ബെല്‍ജിയത്തില്‍ രണ്ട് തീവ്രവാദികളെ വധിച്ചു
ബ്രസല്‍സ്: കിഴക്കന്‍ ബെല്‍ജിയത്തില്‍ സൈനികര്‍ നടത്തിയ തീവ്രവാദ റൈഡില്‍ രണ്ട് പേരെ വധിക്കകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിിറിയയില്‍ നിന്നും തിരിച്ചെത്തിയവരാണ് തീവ്രവാദകളെന്ന് പൊലീസ് അറിയിച്ചു. ബെല്‍ജിയം നഗരമായ വെര്‍വിയേഴ്‌സിലാണ് സുരക്ഷാ സേന റൈഡ് നടത്തിയത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സേനയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തീവ്രവാദികള്‍ക്കായുള്ള പരിശോധനയ്ക്കിടെ സൈനികര്‍ക്കുനേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പാരീസ് ആക്രമണവുമായി ഇതിന് ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഷാര്‍ലി ഹെബ്ദോ വാരികയ്‌ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.







