Health
ഔഷധ സമ്പുഷ്ടമായ മഞ്ഞള്‍
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഉത്തമ ഔഷധമാണ് മഞ്ഞള്‍. പുരാതന കാലം മനുഷ്യന് മഞ്ഞള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ തടയാന്‍ മഞ്ഞളിനാവും. ബ്ലഡ് ഷുഗര്‍ സാധാരണ നിലയിലാക്കാനും കൊഴുപ്പിന്റെ അളവ് കുറക്കാനും അള്ഷിമേഴ്സിനെ പ്രതിരോധിക്കാനും മഞ്ഞളിന് ശേഷിയുണ്ട്.
വൃക്കകളെ സംരക്ഷിക്കാനും മഞ്ഞള്‍ ഉപയോഗം സഹായിക്കും. സ്ഥിരമായി മഞ്ഞള്‍ കഴിച്ചാല്‍ വൃക്കരോഗങ്ങളെ പ്രതിരോധിക്കാനാവും. വെറും വയറ്റിലോ നെല്ലിക്ക നീരിനൊപ്പമോ മഞ്ഞള്‍ കഴിച്ചാല്‍ വൃക്ക രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
---- facebook comment plugin here -----