Connect with us

International

ജര്‍മനിയിലും മാധ്യമ സ്ഥാപനത്തിന് നേരെ അക്രമം

Published

|

Last Updated

ബെര്‍ലിന്‍: ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ വാരിക പുറത്തിറക്കിയ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ജര്‍മനിയിലെ മാധ്യമ സ്ഥാപനത്തിന് നേരെയും അക്രമം. ഹാംബര്‍ഗ് നഗരത്തിലുള്ള ഓഫീസിന് നേരെ കല്ലും കത്തിച്ച വസ്തുക്കളും വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള രണ്ടു മുറികള്‍ കത്തി നശിച്ചു.

ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികക്കു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനും മൂന്നു കാര്‍ട്ടൂണിസ്റ്റുകളും രണ്ടു പൊലീസുകാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest