Kerala
സുനന്ദയുടെ മരണം: അറിയേണ്ട കാര്യങ്ങള്‍ പോലീസിനോട് ചോദിക്കണമെന്ന് തരൂര്‍
കൊച്ചി: സുനന്ദ പുഷ്കറിന്റെ മരണത്തെ കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഡല്‍ഹി പോലീസിനോട് ചോദിക്കണമെന്ന് ശശി തരൂര്‍ എം പി. ഭാര്യയുടെ മരണത്തെ കുറിച്ച് തനിക്ക് പറയാനുള്ളതെല്ലാം ഗുരുവായൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. കൂടുതലായി ഒന്നും പറയാനില്ലെന്നും തരൂര്‍ പറഞ്ഞു. കൊച്ചി ബിനാലെ കാണാനെത്തിയതായിരുന്നു തരൂര്‍.
---- facebook comment plugin here -----