Connect with us

Wayanad

തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്ന്

Published

|

Last Updated

കല്‍പ്പറ്റ: 2014 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോടനനുബന്ധിച്ച് ചട്ടലംഘനം പരിശോധിക്കുന്നതിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോഗ്രഫി ചെയ്തതില്‍ അഴിമതി നടന്നതായി കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ആരോപിച്ചു. മാനന്തവാടി താലൂക്കില്‍ വീഡിയോഗ്രഫി ചെയ്യുന്നതിന് 708200 രൂപയാണ് മാനന്തവാടി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മാനന്തവാടിയില്‍ ഇത്തരത്തിലൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് മാനന്തവാടി പഞ്ചായത്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും യൂണിയന്‍ പറഞ്ഞു.
ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍പാഡ് നിര്‍മിച്ച് ഭീമമായ അഴിമതി നടന്നതിന് പിന്നില്‍ ഇലക്ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതു സബന്ധിച്ച് പരാതി നല്‍കുമെന്നും അഴിമതി നടന്നതായി കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ഭാരവാഹികളായ പി.എം. സന്തോഷ്‌കുമാര്‍, സജയന്‍ സെബാസ്റ്റ്യന്‍, ജോണ്‍ മാത്യു, എം പി ദിനേശ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest