International
കോടതി വിധി സുപ്രീംകോടതി റദ്ദാക്കി; ലഖ്വി തടവില്‍ തുടരും
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകിഉര്‍ റഹ്മാന് ലഖ്വിയെ മോചിപ്പിക്കരുതെന്ന് പാക് സുപ്രീംകോടതി ഉത്തരവ്. ലഖ് വിയെ മോചിപ്പിക്കാനുള്ള കീഴ്ക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
കഴിഞ്ഞ മാസമാണ് ലഖ് വിക്ക് ജാമ്യം ലഖ്വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി എ ടി എസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ലഖ്വിയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ ലഖ്വി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ കോടതി ലഖ്വിയെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ പാക് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
---- facebook comment plugin here -----