Connect with us

Education

സി ബി എസ് ഇ: മൂല്യനിര്‍ണയം ഓണ്‍ലൈന്‍ വഴിയാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സി ബി എസ് ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എുജ്യൂക്കേഷന്‍)പരീക്ഷയില്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടപ്പാക്കാന്‍ പദ്ധതിയിടുന്നു.
ഈ വര്‍ഷം മുതല്‍ പത്താം ക്ലാസ് പരീക്ഷാ പേപ്പറിലാണ് ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താന്‍ ആലോചന. മൂല്യനിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാനും തെറ്റുകള്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍ മൂല്യനിര്‍ണയം സഹായിക്കുമെന്നതിനാലാണ് ഈ വഴിക്കു തിരിയാന്‍ സി ബി എസ് ഇ ആലോചിക്കുന്നത്.
70,000 ഓളം കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസില്‍ സി ബി എസ് ഇ പരീക്ഷയെഴുതുന്നത്. ഓണ്‍ലൈന്‍ മൂല്യനിര്‍ണയ രീതിക്കു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മൂല്യ നിര്‍ണയം നടത്തുന്നതിന് കമ്പ്യൂട്ടറും മറ്റ് അവശ്യ ഘടകങ്ങളും അധ്യാപകര്‍ക്ക് തയ്യാറാക്കി കൊടുക്കും.
പരീക്ഷകള്‍ കഴിഞ്ഞശേഷം സീല്‍ ചെയ്ത കവറുകളിലാക്കുന്ന ഉത്തരക്കടലാസുകള്‍ ബാര്‍ കോഡ് സ്റ്റിക്കര്‍ പതിപ്പിച്ച് ഓണ്‍ലൈന്‍ മൂല്യനിര്‍ണയത്തിനുള്ള സോഫ്റ്റ് വെയര്‍ പ്രൊവൈഡര്‍ക്ക് കൈമാറും. തുടര്‍ന്ന് അവ സ്‌കാന്‍ ചെയ്ത് അധ്യാപകര്‍ക്ക് മൂല്യ നിര്‍ണയത്തിനായി നല്‍കും. മൂല്യ നിര്‍ണയത്തിലെ അപാകതകളും തെറ്റുകളും പരിഹരിക്കുന്നതിനൊപ്പം മൂല്യ നിര്‍ണയം വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരീക്ഷാ പേപ്പറുകള്‍ വിലയിരുത്തിയശേഷം ആകെ മാര്‍ക്ക ്കണകാക്കുന്നതിനും പുനര്‍ മൂല്യ നിര്‍ണയത്തിനും എളുപ്പമാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആകെ മാര്‍ക്ക് കണക്ക് കൂട്ടുമ്പോഴാണ് പലപ്പോഴും തെറ്റുകള്‍ ഉണ്ടാകുന്നത്.
ഇത് ഒഴിവാക്കാനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. അതേസമയം പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ ഉത്തരക്കടലാസുകള്‍ ഓണ്‍ലൈനില്‍ കാണാനാകും എന്നതാണ് നിലവിലുള്ള പ്രശ്‌നം. ഇത് ഒഴിവാക്കാനുള്ള മാര്‍ഗവും ആലോചിക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളില്‍ സി ബി എസ് ഇ കഴിഞ്ഞ വര്‍ഷം മുതല്‍ എട്ട് പത്ത് ഡിജിറ്റല്‍ മുതല്‍ എട്ട്, പത്ത് ക്ലാസുകളില്‍ ഡിജിറ്റല്‍ മാര്‍ക്കിംഗ് നടപ്പിലാക്കിയിരുന്നു.

Latest