First Gear
യോയോ ഹെല്‍മറ്റുകളുമായി സ്റ്റീല്‍ ബേര്‍ഡ്
ഇറ്റാലിയന്‍ രൂപകല്പനയിലുള്ള പുതിയ ഹെല്‍മറ്റുകള്‍ സ്റ്റീല്‍ബേര്‍ഡ് പുറത്തിറക്കി. പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഹെല്‍മറ്റിന് യോയോ എന്നാണ് പേരിട്ടിരിക്കുന്നത്. ആണ്-പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന തരത്തിലാണ് ഹെല്‍മറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഹാഫ് ഫേസ് ഹെല്‍മെറ്റുകളാണ് യോയോ ശ്രേണിയിലുള്ളത്. ഇറിഡിയം ആവരണമുള്ള പോളികാര്‍ബണേറ്റ് വൈസറിന് പോറല്‍ വീഴില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. താടി വരെ മൂടും വിധമാണ് വൈസര്‍ നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ നിലവാരമുള്ള മൈക്രോ മെട്രിക് ബക്കിള്സാണ് ചിന് സ്ട്രാപ്പിലുള്ളത്. കടുത്ത ആഘാതത്തെയും ചെറുക്കാന്‍ കഴിവുള്ള എ ബി എസ് പ്ലാസ്റ്റിക്കിലാണ് ഷെല്ലിന്റെ നിര്‍മിതി. 560 മി മീ, 580 മി മീ , 600 മി മീ എന്നീ സൈസുകളില്‍ യോയോ ഹെല്‍മെറ്റുകള്‍ ലഭിക്കും. വില 1,099 രൂപ മുതല്‍ 1,249 രൂപ വരെ.
---- facebook comment plugin here -----