National
'തീവ്രവാദികളെ' മുസ്ലിം വേഷം ധരിപ്പിച്ച് ഗുജറാത്ത് പൊലീസിന്റെ മോക്ഡ്രില്‍
സൂറത്ത്: തീവ്രാവാദികളെ നേരിടുന്നതിനുള്ള ഗുജറാത്ത് പൊലീസിന്റെ മോക്ഡ്രില്ലില്‍ തീവ്രവാദിയായി അഭിനയിച്ച പൊലീസുകാരന് ധരിച്ചത് മുസ്ലിംവേഷം. തീവ്രവാദികളുമായി പെട്ടെന്ന് ഏറ്റുമുട്ടലുണ്ടായാല്‍ എങ്ങനെ നേരിടും എന്നതിന്റെ അഭിനയാഭ്യാസത്തിനിടയിലാണ് സംഭവം. മുസ്ലിം തൊപ്പിധരിച്ചാണ് തീവ്രവാദിയായി പൊലീസുകാരന് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോക് ഡ്രില്‍. ഒരു പ്രാദേശിക ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ തീവ്രവാദികളെ കീഴ്പ്പെടുത്തുന്നതായിരുന്നു പരിശീലനം.
ഇത് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും ആരെങ്കിലും ബോധപൂര്‍വം നടത്തിയതാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി പ്രദീപ് സെജൂള്‍ പറഞ്ഞു. ഒരു വിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്താനുള്ള ശ്രമമാണിതെന്ന് ഗുജറാത്തിലെ ബിജെപി നേതാവ് മെഹബൂബ് അലി പറഞ്ഞു.
---- facebook comment plugin here -----