Connect with us

Malappuram

ആരോഗ്യവകുപ്പിന്റെ പരിശോധന; ആറ് ഹോട്ടലുകളും രണ്ട് കൂള്‍ബാറുകളും പൂട്ടി

Published

|

Last Updated

മലപ്പുറം: സെയ്ഫ് കേരള” പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, സോഡാ ഫാക്റ്ററികള്‍, ഐസ് ഫാക്റ്ററികള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങിളല്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറ് ഹോട്ടലും രണ്ട് കൂള്‍ബാറും അടച്ചുപൂട്ടി. 200 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 21,200 രൂപ പിഴ ചുമത്തി. ലൈസന്‍സില്ലാത്ത 80 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.
991 സ്ഥാപനങ്ങളാണ് ആകെ പരിശോധിച്ചത്. 474 ഹോട്ടലുകള്‍, 261 കൂള്‍ബാര്‍, 224 ബേക്കറി, 10 സോഡാ നിര്‍മാണ കേന്ദ്രം, 17 കാറ്ററിങ് സെന്റര്‍, എട്ട് ഐസ് ഫാക്റ്ററി, 124 ഭക്ഷ്യോത്പാദന കേന്ദ്രം എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഭക്ഷണശാലകളിലെയും പാചകക്കാരുടെയും ശുചിത്വം, മാലിന്യ സംസ്‌ക്കരണ സംവിധാനം എന്നിവയാണ് പരിശോധിച്ചത്.
വിവിധ ജില്ലകളില്‍ ജലജന്യ രോഗങ്ങളും “ക്ഷ്യ വിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പരിശോധന. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഇടത്താവളങ്ങളിലെ ഭക്ഷണ ശാലകളും പരിശോധനക്ക് വിധേയമാക്കി. മലപ്പുറത്ത് ഡി എം ഒ. ഡോ. വി. ഉമ്മര്‍ഫാറൂഖ്, പെരിന്തല്‍മണ്ണയില്‍ ഡെപ്യൂട്ടി ഡി എം ഒ. ഡോ. കെ. മുഹമ്മദ് ഇസ്മാഈല്‍, കോട്ടക്കലില്‍ ഡി പി എം ഡോ. വി വിനോദ്, പൊന്നാനിയില്‍ ഡെപ്യുട്ടി ഡി എം ഒ. കെ എം.നൂനാമര്‍ജ, നിലമ്പൂരില്‍ ഡെപ്യൂട്ടി ഡി.എം ഒ. ഡോ. രേണുക എന്നിവര്‍ നേതൃത്വം നല്‍കി. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ രണ്ട് കൂള്‍ബാറുകള്‍ എന്നിവക്ക് നോട്ടീസ് നല്‍കി. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈത് എം അബ്ദുര്‍റഹ്മാന്‍, പി എച്ച്. എന്‍ ഉഷാകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി വിനോദ്, സുരേഷ്. കെ കമ്മത്ത്, ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ ക്ലാര്‍ക്ക് രതീഷ നേതൃത്വം നല്‍കി.