Connect with us

Kozhikode

സംയോജിത നീര്‍ത്തട പരിപാലനം: തൂണേരി ബ്ലോക്ക് വിജയവഴിയില്‍

Published

|

Last Updated

കോഴിക്കോട്: സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയിലൂടെ തൂണേരി ബ്ലോക്ക് വിജയ വഴിയിലേക്ക് കുതിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി ജില്ലയില്‍ ആദ്യമായി ആരംഭിച്ചത് ഇവിടെയാണ്.
നാദാപുരം, തൂണേരി, വാണിമേല്‍, വളയം. ചെക്ക്യാട് ഗ്രാമപഞ്ചായത്തുകളിലായി 5712 ഹെക്ടര്‍ പ്രദേശത്ത് 14 നീര്‍ത്തടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. പ്രദേശത്തെ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ സംരക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യം. തുടര്‍ന്ന് പദ്ധതിക്കായി 856.8 ലക്ഷം രൂപ ബ്ലോക്കിന് അനുവദിക്കുകയും ചെയ്തു. ഇതില്‍ നിന്ന് നല്ലൊരു പങ്കും പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഉപയോഗിച്ച് കഴിഞ്ഞു.
പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക്തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും അയല്‍ക്കൂട്ടങ്ങളും യൂസര്‍ ഗ്രൂപ്പും നീര്‍ത്തട കമ്മിറ്റികളും രൂപവത്കരിച്ചത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നീര്‍ത്തട മഹാസഭകളും ഗ്രാമസഭകളും വിളിച്ച് ചേര്‍ക്കുകയും 42 എന്‍ട്രി പോയിന്റ് ആക്ടിവിറ്റി വര്‍ക്കുകള്‍ നടത്തുകയും ചെയ്തു.
പദ്ധതിയുടെ കീഴില്‍ തടയണ നിര്‍മിക്കല്‍ ഗള്ളി പ്ലഗ്ഗിംഗ,് മഴവെള്ള സംഭരണികള്‍ , കിണര്‍ റീചാര്‍ജിംഗ്, ഇടവേളക്കൃഷി കരനെല്‍ക്കൃഷി, കുളം നിര്‍മാണം, തെങ്ങിന് ശാസ്ത്രീയമായ പൊതിയിടല്‍, മണ്ണ് കയ്യാലകള്‍, കല്ല് കയ്യാലകള്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. ഭൂമി ഇല്ലാത്തവര്‍ക്ക് പദ്ധതി പ്രദേശത്തുള്ള സ്വയം സഹായക സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് വരുമാന ദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ 25,000 രൂപ വരെ പലിശ രഹിത വായ്പകള്‍ ലഭ്യമാക്കി. ഇതിനായി 303 ഗ്രൂപ്പ് തിരഞ്ഞെടുത്ത് വെച്ചിട്ടുണ്ട്. ഇവര്‍ക്കായി ആടുവളര്‍ത്തല്‍ കോഴിവളര്‍ത്തല്‍ ഇടവേളക്കൃഷി വാഴക്കൃഷി, ഭഷ്യസംസ്‌കരണം എന്നീ പദ്ധതികളും നടപ്പാക്കും. കൂടാതെ വാഴകൃഷി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ ധാരണയായിട്ടുണ്ട്. ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ സംയോജിപ്പിച്ച് തുടങ്ങിയ ചോക്ലേറ്റ് നിര്‍മാണം പദ്ധതിയില്‍ വിജയം കൈവരിച്ച മറ്റൊരു പ്രവൃത്തിയാണ്.

Latest