Connect with us

Malappuram

കുട്ടിത്തോട്ടം പദ്ധതി റെയ്ഞ്ച് തലങ്ങളില്‍ സജീവമാകുന്നു

Published

|

Last Updated

കോട്ടക്കല്‍: വിഷംപുരണ്ട കൃഷിയോട് പൊരുതാനുറച്ച് മദ്‌റസകളില്‍ നടപ്പിലാക്കി വരുന്ന കുട്ടിത്തോട്ടം പദ്ധതി സജീവമാകുന്നു.
മതപഠനത്തോടൊപ്പം മദ്‌റസ മുറ്റങ്ങളില്‍ ജൈവകൃഷിയുമെന്ന ആശയം ഏറ്റെടുത്ത് കുട്ടികള്‍ക്കായി എസ് ജെ എം ആവിഷ്‌കരിച്ച പദ്ധതിയാണ് മദ്‌റസ തലങ്ങളില്‍ കൂടുതല്‍ വ്യാപകമാകുന്നത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ വിജയിത്തിനായി റെയ്ഞ്ച് കമ്മിറ്റികള്‍ രംഗത്തിറങ്ങിയതോടെയാണ് കുട്ടിത്തോട്ടം പദ്ധതി കൂടുതല്‍ സജീവമായത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റൈഞ്ച്തല ഉദ്ഘാടനങ്ങള്‍ നടന്നു. മദ്‌റസയുടെ മുറ്റങ്ങളിലും പരിസരങ്ങളിലുമാണ് കുട്ടിത്തോട്ടങ്ങളൊരുക്കുന്നത്.
അന്യമായി പോയേക്കാവുന്ന കൃഷി രീതിയുടെ പാരമ്പര്യം നിലനിര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ പാഠങ്ങളും നല്‍കുകയാണ് കുട്ടിത്തോട്ടം.
കുട്ടികള്‍ തന്നെ പരിപാലിച്ചാണ് കൃഷിയെ സംരക്ഷിക്കുക. ജില്ലാ കമ്മിറ്റിയുടെ പ്രത്യേക നിര്‍ദേശങ്ങളോടെയാണ് റൈഞ്ച് കമ്മിറ്റി ഇതിന്റെ വിജയത്തിനായി രംഗത്തുള്ളത്. വേഗം വളരുന്നതും, കൂടുതല്‍ ആവശ്യമുള്ളതുമായ വസ്തുക്കളാണ് കുട്ടിത്തോട്ടത്തില്‍ വിളയിക്കുക.
വാഴയോടൊപ്പം ചീര, പയര്‍, വെണ്ട, ചിരങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്യുക. കൃഷിവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം പാരമ്പര്യ കര്‍ഷകരേയും പദ്ധതിയുടെ വിജയത്തിനായി ഉപയോഗിക്കുന്നുണ്ട്.
പൊന്മള റെയ്ഞ്ച് കമ്മിറ്റിയുടെ കുട്ടിത്തോട്ടം പദ്ധതി ഒതുക്കുങ്ങല്‍ പൊട്ടിക്കല്ല് തഅ്‌ലീമുസുന്നിയ്യ മദ്‌റസയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഹാജി, ടി ടി മൂസ മുസ്‌ലിയാര്‍, അബ്ദുല്ല അഹ്‌സനി, ടി സി എം കോയ മുസ്‌ലിയാര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു.

Latest