Connect with us

Thrissur

ശബരിമല തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം; ഗുരുവായൂരില്‍ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

Published

|

Last Updated

ഗുരുവായൂര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ ജില്ലാ കലക്ടര്‍ എം എസ് ജയയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗുരുവായൂരില്‍ തകര്‍ന്ന റോഡുകളില്‍ വിവാദ റോഡായ സൗത്ത് ഔട്ടര്‍ റിംഗ് റോഡ് മൂന്ന് ദിവസത്തിനകം ടാറിംഗ് നടത്താന്‍ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഗുരുവായൂര്‍ മഞ്ജുളാല്‍ മുതല്‍ സത്രം ഗേറ്റ്(ആര്‍ വി കര്‍വ്) വരെയുള്ള കിഴക്കെനട റോഡ് വണ്‍വേ സമ്പ്രദായം നിലവില്‍ വന്നു. ശീവേലി പറമ്പിനടുത്ത പാര്‍ക്കിംഗ് ഗ്രൗണ്ട് ഹെവി വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തും. ടെമ്പോ, മറ്റു ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്കായി ദേവസ്വം തിരുത്തിക്കാട്ട് പറമ്പില്‍ പാര്‍ക്കിംഗ് ഒരുക്കും. ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ മതിയായ വെളിച്ചം അടിയന്തരമായി ഒരുക്കും. ഗുരുവായൂരിലേക്ക് കുടുതല്‍ പോലീസിനെ അനുവദിക്കാന്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടും. ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ കുറവ് നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കും. ക്ഷേത്ര ദര്‍ശനത്തിന് അയ്യപ്പന്‍മാര്‍ക്ക് ഏഴു വരിയില്‍ പ്രത്യേക ക്യൂ ഒരുക്കും. സ്ത്രീകള്‍ക്ക് മാത്രമായി വടക്കെ അറ്റത്ത് പ്രത്യേക ക്യൂ ഒരുക്കും. ഗതാഗതത്തിന് തടസമുണ്ടാക്കുന്ന വഴിഭാണിഭക്കാരെ ഒഴിപ്പിക്കും. യോഗത്തില്‍ എ സി പി ജയചന്ദ്രന്‍പിള്ള, ടെമ്പിള്‍ സി ഐ എം.യു ബാലകൃഷ്ണന്‍, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ രുഗ്മിണി, രമാദേവി, രമാദേവി, സുരേന്ദ്രന്‍, എ.കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Latest