Connect with us

Thiruvananthapuram

ആസാദ് മൂപ്പനും റോബര്‍ട്ട് ഗാലോക്കും നരേന്ദ്ര കുമാറിനും അവാര്‍ഡ് സമ്മാനിച്ചു

Published

|

Last Updated

തിരുവനന്തപുരം: എച്ച് ഐ വി കണ്ടെത്തുന്നതില്‍ പങ്കാളിയായിരുന്ന ഡോ. റോബര്‍ട്ട് സി ഗാലോ, ആസ്റ്റര്‍ മെഡ്‌സിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാര്‍ എന്നീ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ക്ക് ആഗോള തലത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഐ എം എ മെഡിസിന്‍ മില്ലേനിയം അവാര്‍ഡ് സമ്മാനിച്ചു. കോവളത്ത് ഐ എം എ കേരളാ ശാഖ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
എച്ച് ഐ വി കണ്ടുപിടിക്കുന്നതിലൂടെ പ്രശസ്തനായ അമേരിക്കന്‍ ബയോമെഡിക്കല്‍ ഗവേഷകനാണ് ഡോ. റോബര്‍ട്ട് ഗാലോ. മേരിലാന്റിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ സഹ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
മധ്യേഷ്യയിലും ഇന്ത്യയിലും ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ആസാദ് മൂപ്പന്‍. ഇരുനൂറിലേറെ ആരോഗ്യ സേവന കേന്ദ്രങ്ങളാണ് ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയിട്ടുള്ളത്.

Latest