Connect with us

Gulf

കാന്തപുരത്തിന് പൗരസ്വീകരണം നല്‍കി

Published

|

Last Updated

അബുദാബി: മാനവ കുലത്തെ മാനിക്കുക എന്ന സന്ദേശമുണര്‍ത്തി വിജയകരമായ കര്‍ണാടക യാത്ര നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ അബുദാബി പൗരാവലി സ്വീകരണം നല്‍കി. വന്‍ ജനപങ്കാളിത്തം കൊണ്ടും അറബ് പൗരപ്രമുഖരുടെയും എല്ലാ ഔദ്യോഗിക സംഘടനകളുടെയും മറ്റ് പ്രമുഖ സംഘടനകളുടെയും വ്യവസായിക പ്രമുഖരുടെയും സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. കര്‍ണാടകയാത്രയില്‍ ഏഴ് ഭാഷകളില്‍ ഗാനമാലപിച്ച് ശ്രദ്ധേയനായ മുഈനുദ്ദീന്‍ ബാംഗ്ലൂര്‍ ആലപിച്ച സ്വാഗത ഗാനവും, നഅ്ത് ശരീഫും സദസിന്റെ മനം കവര്‍ന്നു.
ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററിന് വേണ്ടി അറബി വ്യവസായി പ്രമുഖന്‍ റാശിദ് അബ്ദുല്ല അല്‍ ദാഹിരി, ഉസ്മാന്‍ സഖാഫി, മലബാര്‍ കള്‍ച്ചറല്‍ സെന്ററിനുവേണ്ടി സ്വദേശി പ്രമുഖന്‍ ഖമീസ് റാശിദ് ഉബൈദ് അല്‍ മഖ്ബരി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി വാസു, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡി നടരാജു, ഒ ഐ സി സിക്കുവേണ്ടി ടി എ നാസര്‍, സലീം ഫ്രന്‍സ് എ ഡി എം സിനു വേണ്ടി പുസൂസ് ചാക്കോ, കല്യാണ്‍ കൃഷ്ണനും കെ സി എഫിന് വേണ്ടി ശൈഖ് ബാവ, പി ഡി എഫിനു വേണ്ടി മുഹമ്മദ് സാഹിബ്, ആര്‍ എസ് സിക്കുവേണ്ടി പ്രസിഡന്റ് സമദ് സഖാഫി, അശ്‌റഫ് പട്ടാമ്പി, മര്‍കസ് അഡ്‌നോക്ക് പ്രസിഡന്റ് നജ്മുദ്ദീന്‍ സഖാഫി, ഉമ്മുല്‍ മുഅ്മിനീന്‍ സെന്ററിനു വേണ്ടി സുലൈമാന്‍ കുഞ്ഞു, ഫാത്വിമ ഗ്രൂപ്പ് ചെയര്‍മാന്‍ വ്യവസായ പ്രമുഖരായ മൂസ ഹാജി, കെ കെ അശ്‌റഫ്, യു എ ഇ എക്‌സ്‌ചേഞ്ചിനുവേണ്ടി കെ കെ മൊയ്തീന്‍ കോയയും, ബെസ്റ്റ് ഓട്ടോപാര്‍ട്‌സ് എം ഡി കെ പി നായരും, ഒയാസീസ് ഗ്രൂപ്പ് എം ഡി ഷാജഹാനും ഉപഹാരങ്ങള്‍ നല്‍കി. ഹമീദ് ഈശ്വരമംഗലം സ്വാഗതവും മുനീര്‍ പാണ്ട്യാല നന്ദിയം പറഞ്ഞു.

Latest