Connect with us

Business

സ്വര്‍ണം വില താഴോട്ട്; പവന് 19,600 രൂപ

Published

|

Last Updated

തിരുവനന്തപുരം: രാജ്യാന്തര തലത്തില്‍ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക് കുതിക്കുന്നതിനിടെ സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഇന്നലെ പവന്‍ വില 80രൂപ കുറഞ്ഞ് 19,600 രൂപയിലെത്തി.
ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,450 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ഡോളര്‍ മുല്യം മെച്ചപ്പെടുത്തിയതോടെ സ്വര്‍ണത്തിന് വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലയിടിവിന് കാരണമായത്. കഴിഞ്ഞ നാല് ദിവസമായി പവന്‍ വില 19680 രൂപയില്‍ തുടരുകയായിരുന്നു. ഏറെക്കാലത്തിനിടെയാണ് സ്വര്‍ണ വില 20,000 ത്തില്‍ താഴെയെത്തുന്നത്. രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്‍ വിലയില്‍ കുറവുണ്ടായത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 15 ഡോളറാണ് ഇന്നലെ കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയിടിവ് തുടരാനാണ് സാധ്യത. ഓഹരിവിപണിയും ഡോളറും വന്‍ കുതിപ്പ് നടത്തിയപ്പോള്‍ ക്രൂഡ് ഓയിലും സ്വര്‍ണമടക്കം മറ്റുള്ളവക്കും വിപണിയില്‍ വന്‍ ഇടിവാണുണ്ടായത്.

 

Latest