Gulf
രക്ഷാപ്രവര്‍ത്തനം: ശൈഖ് സൈഫ് പോലീസുകാരെ ആദരിച്ചു
അബുദാബി: കടലില്‍ മുങ്ങിയ ഏഴുവയസുള്ള കുട്ടിയെ ജീവന് പണയം വെച്ച് രക്ഷപ്പെടുത്തിയ പോലീസുകാരെ യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുമോദിച്ചു.
അല്‍റഹ്ബ പോലീസ് സ്റ്റേഷനിലെ ഖാലിദ് അബ്ദുല്‍ ഹമീദ് അല്‍ അലി, ഉമര്‍ സൈഫ് മിന്‍ഹാലി എന്നിവര്‍ക്കാണ് അനുമോദനം.
അബ്ദുല്ല സാലിം അല്‍ ഹിമ്മാമി എന്ന സഊദി കുട്ടിയെയാണ് അല്‍ ശലീല ബീച്ചിനു സമീപം കടലില്‍ വെച്ച് പോലീസുകാര്‍ രക്ഷപ്പെടുത്തിയത്. അനുമോദന ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ലഖ്രിബാനി നാസര്‍ അല്‍ നുഐമിയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
---- facebook comment plugin here -----