Sports
ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെന്നൈയിന് എഫ് സിയെ തകര്‍ത്തു. കളി തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ഡല്‍ഹി ഗോളടിച്ചു. റെയ്മേക്കേഴ്സാണ് സ്കോര്‍ ചെയ്തത്. ഇരുപത്തൊന്നാം മിനിട്ടില്‍ ജങ്കര്‍ രണ്ടാംഗോളും വലയിലാക്കി.
രണ്ടാം പകുതിയില്‍ എലനോയാണ് ചെന്നൈയ്ക്ക് വേണ്ടി ആശ്വാസഗോളടിച്ചത്. ഡല്‍ഹിക്ക് വേണ്ടി 79മത്തെ മിനിട്ടില്‍ ഹെരേരോയും അവസാനത്തെ മിനിട്ടില്‍ സാന്തോസും മൂന്നും നാലും ഗോളുകള്‍ നേടി വിജയം ആധികാരികമാക്കി.
---- facebook comment plugin here -----