Connect with us

National

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്തിയത് നേതൃത്വത്തിന്റെ തെറ്റുകള്‍: യെച്ചുരി

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഐ-സിപിഎം പിളര്‍പ്പ് വിവാദം തുടരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഇത്തവണ സിപിഐക്ക് മറുപടിയുമായി രംഗത്തെത്തിയത്. നേതൃത്വത്തിന്റെ തെറ്റുകളാണ് സിപിഐയെ പിളര്‍പ്പിലേക്ക് നയിച്ചതെന്ന് സീതാറാം യെച്ചൂരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
പിളര്‍പ്പ് വിവേകപൂര്‍വമായ നടപടിയായിരുന്നു. കാല്‍ നൂറ്റാണ്ടോളം സിപിഐഎം ഒറ്റപ്പെട്ടിരുന്നു. നിരന്തര പ്രവര്‍ത്തനമാണ് സിപിഐഎമ്മിനെ രാജ്യത്തെ വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കിയത്. പാര്‍ട്ടിയുടെ മുന്നേറ്റം കണ്ടിട്ടാണ് സോവിയറ്റ് യൂണിയനും ചൈനയും പാര്‍ട്ടിയുമായി ബന്ധം പുന:സ്ഥാപിച്ചതെന്നും ലേഖനത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.

 

Latest