Connect with us

Palakkad

എം പി ഇടപെട്ടു; മലയോര മേഖലയില്‍ വെളിച്ചമെത്തി

Published

|

Last Updated

വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര മേഖലയില്‍ വൈദ്യുതി എത്താത്ത പ്രദേശങ്ങളില്‍ എം പിയുടെയും ജില്ലാകലക്ടറുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
കിഴക്കഞ്ചേരി രണ്ട് വില്ലേജില്‍പ്പെട്ട ചൂരുപ്പാറ, മണ്ണെണ്ണക്കയം കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പാലക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് എഴുപത്തഞ്ചോളം വീടുകള്‍ക്ക് വൈദ്യുതി എത്താത്തത്. എ കെ ബാലന്‍ വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലേക്കെല്ലാം സൗജന്യമായി വൈദ്യുതി ലൈന്‍ വലിച്ചിരുന്നുവെങ്കിലും വനം വകുപ്പിന്റെ തടസ്സം മൂലം കുറച്ച് കുടുംബങ്ങള്‍ക്ക് വൈദ്യുതില”ലഭിച്ചിരുന്നില്ല.
വനത്തിന്റെ ഉള്ളിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇത്രയും നാള്‍ നീണ്ട് പോകുകയായിരുന്നു. ചൂരുപാറയില്‍ 12 കുടുംബങ്ങള്‍ക്കും മണ്ണെണ്ണക്കയം 9, പാലക്കുഴികല്‍ക്കുഴി-13, പോത്തുമട 40 കുടുംബങ്ങള്‍ക്കുമാണ് വൈദ്യുതി ലഭിക്കാനുള്ളത്.
ഈ സഹാചര്യത്തില്‍ പി കെ ബിജു എം പി യുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് വൈദ്യുതി ലഭിക്കേണ്ട സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ജില്ലാകലക്ടര്‍ കെ രാമചന്ദ്രന്‍, നെന്മാറ ഡി എഫ് ഒ രാജേഷ്, കെ എസ് ഇ ബി ഡെപ്യൂട്ടി എന്‍ജീയര്‍ ശോശമ്മ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. വനത്തിനുള്ളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് കേന്ദ്ര ഏജന്‍സിയുടെ കൂടെ അനുമതി വേണ്ട സാഹചര്യത്തില്‍ അതിനുള്ള പരിശ്രമം ഉടന്‍ തന്നെ തുടങ്ങും.
ദീര്‍ഘനാളായ വൈദ്യുതി ലഭിക്കാതിരുന്ന മലയോര നിവാസികള്‍ക്ക് പുതിയ പ്രതീക്ഷയാണ് എം പി യുടെ ഇടപെടിലൂടെ യഥാര്‍ഥ്യമായത്.

Latest