Kerala
ഷുക്കൂര്‍ വധം: പ്രതികളെ മര്‍ദിച്ചിച്ചെന്ന് പരാതി; ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസ് പ്രതികളെ മര്‍ദിച്ചെന്ന പരാതിയില്‍ ഡിവൈഎസ്പിയെ അറ്സ്റ്റ് ചെയ്യാന്‍ ഉത്തരവ്. കണ്ണൂര്‍ ഇരിട്ടി ഡിവൈഎസ്പി സുകുമാരനെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. കണ്ണൂര്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഷുക്കൂര്‍ വധക്കേസിലെ പ്രതി സുമേഷ് നല്‍കിയ പരാതിയിന്‍മേലാണ് നടപടി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നുള്ള സുകുമാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
---- facebook comment plugin here -----