Connect with us

International

കാനഡയില്‍ പാര്‍ലിമെന്റിന് നേരെ ആക്രമണം; രണ്ട് മരണം

Published

|

Last Updated

ഒട്ടോവ: കനേഡിയന്‍ പാര്‍ലിമെന്റിന് സമീപമുണ്ടായ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു. വെടിവെച്ച അക്രമിയെ സൈനികര്‍ വധിച്ചു. തോക്കുധാരിയായ അക്രമി പാര്‍ലിമെന്റിനടുത്തെത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലിമെന്റിനുള്ളിലേക്ക് ഓടിക്കയറിയ ഇയാള്‍ തുരുതുരാ വെടിവെക്കുകയായിരുന്നു.
പ്രാദേശിക സമയം 9.52നാണ് സംഭവം. പാര്‍ലിമെന്റ് മന്ദിരം ഇപ്പോള്‍ സമ്പൂര്‍ണമായും സുരക്ഷാ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ജനങ്ങളെല്ലാം പരിഭ്രാന്തരാണെന്നും ഇത്തരത്തിലുള്ള ഒരു ആക്രമണം പാര്‍ലിമെന്റിന് നേരെ തീരെ പ്രതീക്ഷിക്കാത്തതുമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇനിയും കൂടുതല്‍ ആളുകള്‍ ആക്രമണത്തിന് പിന്നിലുണ്ടാകാമെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

Latest