Connect with us

Kasargod

ഹോംനഴ്‌സിന്റെ തിരോധാനം; സിഐയുടെ പ്രത്യേക സ്‌ക്വാഡ് അന്വേഷണം വ്യാപിപ്പിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട്: ഹോംനഴ്‌സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ മാവിലങ്ങാട് ഉളിയൂര്‍ കോളനിയിലെ കണ്ണന്റെ മകള്‍ രജനിയുടെ (26) തിരോധാനത്തില്‍ നീലേശ്വരം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, ചെര്‍ക്കള തുടങ്ങിയ പ്രദേശങ്ങളിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തി വരുന്നത്. കണ്ണൂര്‍- കാസര്‍കോട്- കോഴിക്കോട് ജില്ലകളിലെ ഹോംനഴ്‌സിംഗ് സെന്ററുകളില്‍ പോലീസ് അന്വേഷിച്ചെങ്കിലും രജനിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഗുരുവായൂര്‍, കൊല്ലൂര്‍ എന്നിവിടങ്ങളിലും പോലീസ് അന്വേഷണം നടത്തിവരുന്നു.
യുവതിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നതെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത് അന്വേഷണത്തിന് തടസ്സമാവുന്നു. ഒരു യുവാവിന്റെ കൂടെ രജനി പോയതായി പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ഈ യുവാവ് നാട്ടില്‍ തന്നെയുണ്ട്.

 

Latest