Thrissur
സി പി എം- ബി ജെ പി സംഘട്ടനം : രണ്ട് പേര്‍ക്ക് പരുക്ക്
അണ്ടത്തോട്: എ ഇ ഓഫീസിനു സമീപം സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്.സി പി എം പ്രവര്‍ത്തകനായ പുന്നൂക്കാവ് പതിനവളപ്പില് റിയാസ് (22) ബി ജെ പി പ്രവര്‍ത്തകനായ ആറ്റുപുറം പുരിയപ്പുറത്ത് വിഷ്ണു (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
റിയാസിനെ വടക്കേകാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും വിഷ്ണുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാവിന്‍ചുവട് ഭാഗത്തേക്ക് ബൈക്കില്‍ വന്ന റിയാസും കൂട്ടുകാരന് റനീഷും ചേര്‍ന്ന് എ ഇ ഓഫിസിനു സമീപത്തെ ചായകടയില്‍ നിന്നും വരികയായിരുന്ന വിഷ്ണുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട് സംഘട്ടനത്തില്‍ കലാശിക്കുകയായുമായിരുന്നുവെന്ന് പോാലീസ് പറഞ്ഞു.
റിയാസിന് കൈ യിലും നെറ്റിയിലും പരുക്കുണ്ട്.
രണ്ട് മാസമായി പുന്നൂക്കാവ്-തൃപ്പറ്റ് മേഖലയില്‍ ഉണ്ടാകുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പോലീസ് പറഞ്ഞു. തിരുവോണ ദിവസം തൃപ്പറ്റ് ഉണ്ടായ സംഘട്ടനത്തില്‍ ഇരുഭാഗത്തു നിന്നുമായി നാല് പേര്‍ക്കും ഏപ്രിലില്‍ ഉണ്ടായ അടിയില്‍ ഏഴ് പേര്‍ക്കും പരുക്കേറ്റിരുന്നു.