Kerala
തൃശൂരില്‍ സ്കൂള്‍ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ കൊടുമ്പില്‍ സ്കൂള്‍ ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി അകമന ഭാരതീയ വിദ്യാഭവന്റെ ബസാണ് അപകടത്തില്‍പെട്ടത്.
രാവിലെ കുട്ടികളുമായി സ്കൂളിലേക്കു പോകുമ്പോള്‍ നിയന്ത്രണംവിട്ട ബസ് റോഡിനു സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
---- facebook comment plugin here -----