Connect with us

Gulf

ഈ വര്‍ഷം 83 ടൈപ്പിംഗ് സെന്ററുകളുടെ അംഗീകാരം പിന്‍വലിച്ചു

Published

|

Last Updated

അബുദാബി: സേവന നിബന്ധനകള്‍ പാലിക്കാത്ത 83 ടൈപ്പിംഗ് സെന്ററുകളുടെ അംഗീകാരം പിന്‍വലിച്ചതായി ഇ-ഐ ഡി അധികൃതര്‍ വെളിപ്പെടുത്തി. ഈ വര്‍ഷാദ്യം മുതലുള്ള കണക്കാണിത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള സെന്ററുകളുടെ അംഗീകാരമാണ് പിന്‍വലിച്ചത്.
അപേക്ഷകള്‍ പൂരിപ്പിച്ചതില്‍ വന്ന അബദ്ധങ്ങള്‍, അതോറിറ്റി നിശ്ചയിച്ചതിലും കൂടുതല്‍ ഫീസ് ഈടാക്കല്‍, അനധികൃതമായി ടൈപ്പിംഗ് സെന്ററിന് അനുവദിച്ച രഹസ്യകോഡ് ഉപയോഗപ്പെടുത്തുക, ഉപഭോക്താക്കളുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവെക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ സെന്ററുകളുടെ അംഗീകാരമാണ് അധികൃതര്‍ പിന്‍വലിച്ചത്.
ടൈപ്പിംഗ് സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചറിയാന്‍ പ്രത്യേക അന്വേഷണങ്ങള്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഉപ ഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ നടപടി കൈക്കൊണ്ടത്.
ടൈപ്പിംഗ് സെന്ററുകളുടെ സേവനങ്ങളില്‍ കഴിഞ്ഞ വര്‍ഷം സംതൃപ്തി രേഖപ്പെടുത്തിയവരുടെ കണക്ക് 87 ശതമാനമാണെന്ന് ഐ ഡി അധികൃതര്‍ അറിയിച്ചു.

Latest