Kannur
പാലയാട് രവിക്ക് മാധ്യമരത്ന പുരസ്കാരം നല്കി
തലശ്ശേരി: വൈ എം എ ഓര്‍ക്കസ്ട്ര 44-ാം വാര്‍ഷികാഘോഷ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമരത്നം അവാര്‍ഡ് സിറാജ് ദിനപത്രം തലശ്ശേരി ലേഖകന്‍ പാലയാട് രവിക്ക് സിനിമാ നിര്‍മാതാവ് എടക്കാട് അബൂബക്കര്‍ സമ്മാനിച്ചു.
തലശ്ശേരി കനക് റസിഡന്‍സിയില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ പരിപാടി ബി എസ് എസ് വൈ. ചെയര്മാന് കെ കെ ബശീര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി കെ റഫീഖ് അധ്യക്ഷത വഹിച്ചു. നവാസ് മേത്തര്‍, സജീവ് മാണിയത്ത്, വി ടി കുഞ്ഞു, ബി എ ലത്തീഫ്, സൈറ മുഹമ്മദ്, ഇ എ ലത്തീഫ്, സിദ്ദിഖ് അഹമ്മദ്, ശ്യാം പ്രസംഗിച്ചു. വൈ എം എയുടെ 18ഓളം ഗായകര്‍ അണിചേര്‍ന്ന ഗാനമേളയും നടന്നു.
---- facebook comment plugin here -----