Connect with us

Kasargod

ഉത്തര മലബാര്‍ ജലോത്സവം നാളെ

Published

|

Last Updated

ചെറുവത്തൂര്‍: കാര്യങ്കോട് തേജസ്വിനി പുഴയില്‍ നാളെ അരങ്ങേറുന്ന ഉത്തരമാലബാര്‍ ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡി ടി പി സി, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ഗാന്ധിജയന്തി ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇ ചന്ദ്ര ശേഖരന്‍ എം എല്‍ എ നിര്‍വഹിക്കും. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഇരുപത്തഞ്ച് ആള്‍, പതിനഞ്ച് ആള്‍ തുഴയുന്ന എന്നിങ്ങനെ രണ്ടു വിഭാഗം മത്സരങ്ങളാണ് നടക്കുക. ഇതില്‍ ആദ്യ വിഭാഗത്തില്‍ പത്തും രണ്ടാമത്തെ വിഭാഗത്തില്‍ പന്ത്രണ്ടും ടീമുകളാണ് രംഗത്തുള്ളത്. ആദ്യ വിഭാഗത്തിലെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപ കാഷ് പ്രൈസും ഡി ടി പി സി നല്‍കുന്ന മഹാത്മാഗാന്ധി എവര്‍റോളിംഗ് ട്രോഫിയും ജില്ല പഞ്ചായത്ത്, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ സ്ഥിരം ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തയ്യായിരം രൂപയാണ് കാഷ് പ്രൈസ്.
സമാപന പരിപാടി ഉദുമ എം എല്‍ എ. കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ സമ്മാനദാനം നിര്വ്വഹിക്കും . സമാപന പരിപാടിയുടെ ഭാഗമായി വെടിക്കെട്ട് സംഘടിപ്പിച്ചിടുണ്ട്.
പത്രസമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി, എം പി പത്മനാഭന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, എ അമ്പൂഞ്ഞി, ടി വി കണ്ണന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.