Connect with us

Malappuram

കൊടികുത്തി മലയിലേക്ക് വിദ്യാര്‍ഥികളുടെ പ്രവാഹം

Published

|

Last Updated

പെരിന്തല്‍മണ്ണ: ഇക്കോ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഉറങ്ങുന്ന മലപ്പുറത്തിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കുന്ന കൊടികുത്തി മലയിലേക്ക് വിദ്യാര്‍ഥികളുടെ പ്രവാഹം. 

ലോക വിനോദ സഞ്ചാര ദിനത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് ഇവിടെയെത്തിയത്. പെരിന്തല്‍മണ്ണ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ട്രക്കിംഗ് നടത്തിയ ട്രക്കിംഗ് പരിപാടി വിദ്യാര്‍ഥികള്‍ക്ക് ആവേശമായി.
അമ്മിനിക്കാട് കുന്നുമ്മലില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെ സമുദ്രനിരപ്പില്‍ നിന്ന് 2100 അടിയോളം ഉയരത്തിലുള്ള കൊടികുത്തി മലയിലേക്കുള്ള യാത്ര പ്രിന്‍സിപ്പല്‍ കെ ലിജി ജോസഫ് ഫഌഗ് ഓഫ് ചെയ്തു. മലമുകളില്‍ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയങ്ങള്‍ ടൂറിസം ക്ലബ്ബ് അംഗങ്ങളുടെ മനം കവര്‍ന്നു.
ആത്മഹത്യാ മുനമ്പും കുന്തിപ്പുഴയുടെ ഉത്ഭവവും ഭാരതപ്പുഴയും കടലുമെല്ലാം മലമുകളില്‍ നിന്നുള്ള വിസ്മയമായിരുന്നു. മലമുകളിലെ നിരീക്ഷണ ഗോപുരം ക്ലബ്ബ് അംഗങ്ങളെ ഏറെ ആകര്‍ഷിച്ചു.
മലമുകളില്‍ നടത്തിയ ടൂറിസം സാമൂഹ്യ വികസനം എന്ന സെമിനാര്‍ ടൂറിസം ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ വി സി മുഹമ്മദ് നസീല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ പവിത്രന്‍ മാസ്റ്ററായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

 

Latest