Connect with us

National

തമിഴ്‌നാട്ടിലെ കോളേജുകളില്‍ ഹിന്ദി പഠനം വേണ്ട: ജയലളിത

Published

|

Last Updated

ചെന്നൈ: ഇംഗ്ലീഷിനെപോലെ ഹിന്ദിയെ കോളേജുകളില്‍ പ്രധാന വിഷയമാക്കി പഠിപ്പിക്കണമെന്ന ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അണ്ണാ സര്‍വകലാശാലയിലും അളഗപ്പ സര്‍വകലാശാലയിലും യുജിസിയുടെ ഉത്തരവ് ഈ മാസം 16ന് ലഭിച്ചു. ഈ നടപടി സ്വീകരിക്കാന്‍ കഴിയാത്തതും നിയമ വിരുദ്ധവുമാണെന്ന് ജയലളിത പറഞ്ഞു. സര്‍വകലാശാലകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ളവയാണ്, അവിടെ പാര്‍ട്ട് വണ്‍ വിഷയമായി തമിഴോ മറ്റ് വിഷയമോ പഠിപ്പിക്കുമെന്നും ജയലളിത വ്യക്തമാക്കി. ഔദ്യോഗിക ഭാഷാ നിയമപ്രകാരം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ അത് ഏര്‍പ്പെടുത്തേണ്ടെന്നും അത്തരം സംസ്ഥാനങ്ങളുമായി കേന്ദ്രം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തണമെന്നും ജയലളിത ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ ഡിഎംകെ,പിഎംകെ,എഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും യുജിസിയുടെ സര്‍ക്കുലറിനെതിരെ പ്രതിഷേധമറിയിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിതെന്നും അത് പിന്‍വലിക്കണമെന്നും പാര്‍ട്ടികള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest